കോട്ടയം കോടിമതയിൽ നാലുവരിപ്പാതയിൽ ടൂറിസ്റ്റ്ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു കയറി.രാവിലെ 9.15 ഓടെ ആണ് അപകടം.ബാംഗ്ലൂരിൽ നിന്നും തിരുവല്ലക്ക് പോവുകയായിരുന്ന റുക്മ ബസ് ആണ് കോടിമത മനോരമ പ്രിൻ്റിംഗ് യൂണിറ്റിന് എതിർവശത്തുള്ള റോഡിൽ അപകടമുണ്ടായത്. കാരണം വ്യക്തമല്ല.സംഭവത്തിൽ ആർക്കും പരിക്കില്ല. റോഡിലെ ഗതാഗത തടസം നിയന്ത്രിക്കുവാനുള്ള നടപടികൾ പുരോഗമിക്കുന്നു.
Kottayam news update: കോട്ടയം കോടിമതയിൽ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു കയറി
5/01/2025
0
Tags