കോട്ടയം: പാമ്പാടി വെള്ളൂരിൽ കെ.എസ്.ആർ.സി ബസിടിച്ച് മീനടം സ്വദേശിയായ ലോട്ടറി വിൽപ്പനക്കാരനായ കാൽനടയാത്രക്കാരന് ദാരുണാന്ത്യം. പാമ്പാടി എട്ടാം മൈൽ പറുതലമറ്റം സ്വദേശിയായ കണ്ണാലിക്കൽ (കടുപ്പിൽ) ടി.വി വർഗീസ് (കുഞ്ഞ് -50) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് എട്ടരയോടെ കെ.കെ. റോഡിൽ പാമ്പാടി എട്ടാമൈലിലായിരുന്നു സംഭവം.
കുമളിയിൽ നിന്നും കോട്ടയത്തേയ്ക്ക് വരികയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്. എട്ടാം മൈൽ ഭാഗത്ത് വച്ച് നിയന്ത്രണം നഷ്ടമായ കെ.എസ്.ആർ.ടി.സി ബസ് കാൽനടയാത്രക്കാരനായ വർഗീസിനെ ഇടിയ്ക്കുകയായിരുന്നു.ഇടിയ്ക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽറോഡിൽ വീണ ഇദ്ദേഹത്തെനാട്ടുകാർ ചേർന്ന് ഓടിക്കൂടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു സംഭവത്തി പാമ്പാടി പൊലീസ് കേസെടുത്തു.
.jpg)



