കേരളത്തിൽ മഴ കനക്കുന്ന സാഹചര്യത്തിൽ ജാഗ്രതയുടെ ഭാഗമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ റെഡ് , ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും 3 ജില്ലകളിൽ ഓറഞ്ചും 8 ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
അടുത്ത 5 ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാൻ സാധ്യത. മാറാത്തവാഡക്കു മുകളിലായി ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു.
മെയ് 27 ഓടെ മധ്യ പടിഞ്ഞാറൻ - വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യുനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതായെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
%20(2).jpg)
.jpeg)


