ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്കു മറിഞ്ഞു. മുണ്ടക്കയം 35-ാം മൈ ലിൽ മെഡിക്കൽ ട്രസ്റ്റ് ജംഗ്ഷന് സമീപമാണ് ബൊലേറോ ജീപ്പ് 40 അടി താഴ്ചയിലേക്ക് മറിഞ്ഞത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു അപകടം സംഭവിച്ചത്.
കുട്ടിക്കാനത്തുനിന്ന് മുണ്ടക്കയത്തേക്ക് വരികയായിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. മുണ്ടക്കയം സ്വദേശികളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.