വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപാ ചിലവഴിച്ച് കറുകച്ചാൽ എൻ എസ്. എസ്. ഗവ. എൽ.പി. സ്കൂളിൽ പണി പൂർത്തീകരിച്ച സാനിട്ടറി കോംപ്ലക്സിൻ്റെ സമർപ്പണം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ മണി നിർവ്വഹിച്ചു.
കറുകച്ചാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജിഷാ കിരൺ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ലതാ ഷാജൻ മുഖ്യ പ്രഭാഷണം നടത്തി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധക്ഷ ഷീലാ പ്രസാദ് വായനാ വാരാചരണവും ഗ്രാമപഞ്ചായത്ത് അംഗം കെ.ജയപ്രകാശ് അടുക്കളത്തോട്ടവും മികവിനൊരു കൈത്താങ്ങ് പദ്ധതി മുൻ പ്രഥമ അദ്ധ്യാപിക ബ്രിജിത്ത് സി.കെ യും ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സിജോ പി ജേക്കബ്, പി.റ്റി.എ. പ്രസിഡൻ്റ് ജയരാജ്, സീനിയർ അസിസ്റ്റൻ്റ് ശ്രീകാന്ത് ജി. നായർ തുടങ്ങിയവർ സംസാരിച്ചു.