മീനച്ചിലാർ പടിഞ്ഞാറൻ പ്രദേശത്തെ പുഴയിൽ നീർനായുടെ ആക്രമണം രൂക്ഷമായിരിക്കുന്നു. അടുത്തിടെ പത്തോളം പേരെ കടിക്കുയുണ്ടായി. ഇന്നലെ രാവിലെ വീട്ടു പടിക്കലുള്ള കടവിൽ തുണി കഴുകികൊണ്ടിരുന്ന വീട്ടമ്മയുടെ കാലിൽ മാരകമായി കടിച്ചു മുറിവേൽപ്പിച്ചു.തുടർന്ന് ചികിത്സയിലിക്കെയാണ് മരണപ്പെട്ടത്.വേളൂർ, പാണംപടി കലയംകേരിൽ ഇബ്രാഹിംകുട്ടിയുടെ ഭാര്യ നിസാനി (53) വന്യ ജീവി വഭാഗത്തിൽ പെട്ട നീർനായുടെ തുടരേയുള്ള ആക്രമണം പരിസരവാസികളെ ഭയപ്പെടുത്തിയിരിക്കുകയാണ്.
രോഷാകുലരായ നാട്ടുകാർ രക്ഷ നേടുന്നതിലേക്കു അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുവാനും, നീർനായുടെ ആക്രമണത്തിൽ മരണപ്പെട്ട വീട്ടമ്മയുടെ കുടുംബത്തിനു സർക്കാർ തലത്തിൽ ആവശ്യമായ സഹായം ലഭ്യമാക്കാൻ വേണ്ട നടപടി യുണ്ടാവണമെന്നും ആവശ്യമുന്നയിച്ചു.