സംസ്ഥാനത്ത് അതിശക്തമായ മഴയും നീരൊഴുക്കും ശക്തമായതോടെ 12 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലസേചന വകുപ്പിൻ്റെ കീഴിലുള്ള മീങ്കര , വാളയാർ , ചുള്ളിയാർ, കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള പത്തനംതിട്ട യിലെ കക്കി, മൂഴിയാർ,മാട്ടുപ്പെട്ടി കല്ലാർകുട്ടി ,ഇരട്ടയാർ ഇടുക്കിയിലെ ലോവർ പെരിയാർ , ഷോളയാർ, പെരിങ്ങൽകുത്ത് (തൃശൂർ) ,വയനാടിലെ ബാണാസുരസാഗർ എന്നിവിടങ്ങളിലാണ് ചുവപ് അലർട്ട് പ്രഖ്യാപിച്ചത് . ഡാമുകളിൽ നിന്ന് നിശ്ചിത അളവിൽ ജലം പുറത്തൊഴുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട് .
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു . മലപ്പുറം കോഴിക്കോട് ,വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് .ഉരുൾപൊട്ടൽ ,മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ ' സാധ്യതയുള്ള പ്രദേശങ്ങളിലും, അണക്കെട്ടുകളുടെ പ്രദേശങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിത സ്ഥലത്തേക്ക് മാറണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു