ഗവ. ചീഫ് വിപ്പ് ഡോ എ ൻ ജയരാജ് എം എൽ എ ആഘോഷ പരിപാടികൾ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ വച്ച് കെ പി സുകുമാരൻ നായർ ദീപാനിവാസ്, കെ റ്റി തോമസ് കിഴക്കേൽ, കെ കെ മോഹനൻ കിഴക്കെമുറിയിൽ, രാജു സി എം ചിറക്കൽ, തോമസ് കുട്ടി കെ സി കെടുന്തറ, തോമസ് കഴിക്കാട്ട്, ജയശ്രീ അനിൽകുമാർ പുരയിടത്തിൽ, അനീഷ് വർഗീസ് വേലിക്കകത്ത്, ഏഞ്ചൽ കെ ജുബിൻ കണയങ്കൽ, ആൻ്റണി തോമസ് പഴയ വീട്ടിൽ,
എന്നീ മികച്ച കർഷകരെ ആദരിക്കുകയും വാഴൂർ ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അഡ്വ ബെജു കെ ചെറിയാൻ ക്യാഷ് അവാർഡ് നൽകുകയും വാഴൂർ ക്ഷീരം സംഘം പ്രസിഡൻ്റ് കൃഷ്ണൻകുട്ടി ചെട്ടിയാൽ ക്ഷീര കർഷകനെയും ആദരിച്ചു. തുടർന്ന് വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ മാണി മുഖ്യ പ്രഭാഷണവും വാഴൂർ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ സിമി ഇബ്രാഹിം പദ്ധതി വിശദീകരണവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീതാ എസ് പിള്ള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡി സേതുലക്ഷ്മി കൃഷി വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിജി ജോസഫ് നടുവത്താനി എന്നിവർ ആശംസകളർപ്പിക്കുകയും കൃഷി അസിസ്റ്റൻ്റ് സബീർ എസ് യോഗത്തിന് കൃതഞ്ജത രേഖപ്പെടുത്തി. ശേഷം ചിങ്ങ പുഴുക്ക് വിതരണവും നടന്നു.