വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്ത ബന്ധികൃഷിയിലെ പൂക്കളുടെ വിളവെടുപ്പ് വെള്ളാവൂർ പഞ്ചായത്തിൽ താഴത്തുവടകര വർഗ്ഗീസ്, പനച്ചിക്കലിൻ്റെ കൃഷിയിടത്തിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ മണി നിർവ്വഹിച്ചു. ബ്ലോക്ക് ഡിവിഷൻ മെമ്പർ ശ്രീജിത്ത് വെള്ളാവൂർ, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ സിമി ഇബ്രാഹിം, പ്രമേദ് പി.കെ, ബിന്ദു സജികുമാർ തുടങ്ങിയവർ പങ്കെടുത്തു.


