ഓണ്‍ലൈനായി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സംവിധാനത്തില്‍ പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ഇന്ത്യന്‍ റെയില്‍വെ. ഒരു തീവണ്ടിയിലേക്ക് ടിക്കറ്റ് റിസര്‍വേഷന്‍ തുറന്ന് ആദ്യ 15 മിനിറ്റ് സമയം ബുക്കിംഗ് ചെയ്യാനാകുക ആധാര്‍ ബന്ധിപ്പിച്ച അക്കൗണ്ട് ഉള്ളവര്‍ക്ക് മാത്രമായിരിക്കും. 2025 ഒക്ടോബര്‍ 1 മുതല്‍ ആധാര്‍ പരിശോധന പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക് മാത്രമെ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുമതിയുള്ളൂ.
ഈ മാറ്റം ഐആര്‍സിടിസി വെബ്‌സൈറ്റിനും ഐആര്‍സിടിസി മൊബൈല്‍ ആപ്പിനും ബാധകമാണ്. താത്കാല്‍ ബുക്കിംഗുകള്‍ക്ക് ഈ സംവിധാനം ഇതിനോടകം തന്നെ നിലവിലുണ്ട്.ഒക്ടോബര്‍ ഒന്ന് മുതല്‍ ഇത് പൊതുവായുള്ള റിസര്‍വേഷനുകളിലേക്കും വ്യാപിപ്പിക്കും. ആദ്യം തുറക്കുന്ന ബുക്കിംഗ് വിന്‍ഡോയില്‍ യഥാര്‍ത്ഥ യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം.