സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകള്‍ ഉയരുന്നതോടെ കുട്ടികളുമായി അമ്മമാര്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളില്‍ സംസ്ഥാനത്ത് വര്‍ധനവ്. കഴിഞ്ഞ ഏഴ് മാസത്തിനിടെ മാത്രം ഗാര്‍ഹിക പീഡനം നേരിട്ട 19 സ്ത്രീകള്‍ ആത്മഹത്യ ചെയ്തപ്പോള്‍ പറക്കമുറ്റാത്ത ഒന്‍പതു മക്കളും ഇല്ലാതായി. വിദ്യാഭ്യാസ വികസന സൂചികയില്‍ കേരളത്തിലെ സ്ത്രീകള്‍ നടത്തുന്ന മുന്നേറ്റം ഗാര്‍ഹിക അതിക്രമം തടയുന്നതില്‍ ഘടകമല്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ദേശീയ കുടുംബ ആരോഗ്യ സര്‍വ്വേ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നത്.
news updates: സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകള്‍- സംസ്ഥാനത്ത് ആത്മഹത്യ വര്‍ധനവ്
9/18/2025
0
Tags


