കറുകച്ചാൽ : ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കറ്റുവെട്ടി കുന്നുംപുറത്ത് പ്രമണ്യ ലതീഷ് (19) ആണ് മരിച്ചത്. കങ്ങഴ പി ജി എം കോളേജ് ബി സി എ മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്. പിതാവ്: ലതീഷ്കുമാർ (ഉണ്ണി-വൈദ്യുതി ബോർഡ് താൽക്കാലിക ജീവനക്കാരൻ).മാതാവ്: ശ്രുതിലക്ഷ്മി. സഹോദരി: പ്രഹണ്യ (കറുകച്ചാൽ എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി).പനി കൂടിയതോടെ ഒരാഴ്ചയായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ യിലായിരുന്നു. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് മരിച്ചത്.
.jpg)


