ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. വൈദ്യുതി ലൈനിൽ ജോലി ചെയ്തുകൊണ്ടിരുന്ന രാജേഷിന് മുകൾഭാഗത്ത് കയറിയപ്പോൾ 11 കെ.വി ലൈനിൽ നിന്നും വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു.രാജേഷിന്റെ നെഞ്ചിനാണ് ആഘാതമേറ്റത്.
കാഞ്ഞിരപ്പള്ളിയിൽനിന്നും ഫയർഫോഴ്‌സ് സംഘമെത്തിയാണ് ഇയാളെ താഴെയിറക്കിയത്. തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.



