കുളത്തിൽ വീണ ചെരുപ്പെടുക്കാൻ ഇറങ്ങിയ കുട്ടി മുങ്ങിമരിച്ചു.ഇന്ന് രാവിലെ 10.15 നായിരുന്നു സംഭവം. കൂട്ടുകാരനെ രക്ഷിക്കാൻ പിന്നാലെ കുളത്തിൽ ചാടിയ കുട്ടിയെ നാട്ടുകാർ രക്ഷിച്ചു. വൈക്കം ഉദയനാപുരം ചിറമേൽ ഓഡിറ്റോറിയത്തിനു സമീപത്തെ ആറാട്ടു കുളത്തിൽ വീണ ഇതരസംസ്ഥാന തൊഴിലാളി ഹാട്ടുണിൻ്റെ മകൻ ഇരുമ്പൂഴിക്കര ഗവൺമെൻ്റ് എൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി അസൻരാജാ( 5 )ണ് മരിച്ചത്. അസൻ രാജയെ രക്ഷിക്കാൻ ശ്രമിച്ച നാലര വയസുകാരനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
kottayam news updates: കുളത്തിൽ വീണ ചെരുപ്പെടുക്കാൻ ഇറങ്ങിയ കുട്ടി മുങ്ങിമരിച്ചു
10/01/2025
0
Tags
.jpg)


