Lunar mission: ചന്ദ്രനിൽ മനുഷ്യർ ആരും പോയിട്ടില്ല; കിം കദാർഷിയൻ

0

 ചന്ദ്രനിൽ മനുഷ്യർ ആരും പോയിട്ടില്ല.1969ലെ ചാന്ദ്ര ദൗത്യം തട്ടിപ്പ് ആണെന്ന് അമേരിക്കൻ റിയാലിറ്റി ഷോ താരവും മോഡലുമായ കിം കദാർഷിയൻ. ചന്ദ്രനിൽ മനുഷ്യർ ആരും പോയിട്ടില്ല എന്നാണ് കിം കദാർഷിയൻ അവകാശപ്പെടുന്നത്. താരത്തിന്റെ വെളിപ്പെടുത്തൽ വന്നതോടെ വിഷയത്തിൽ പ്രതികരിച്ച് നാസ ഉദ്യോഗസ്ഥർ രംഗത്തെത്തി. മനുഷ്യരാശിയുടെ മഹത്തായ നേട്ടമായ ചാന്ദ്ര ദൗത്യത്തെ കുറിച്ച് സംശയം ഉന്നയിച്ചതോടെ വിഷയത്തിൽ നാസ ഉദ്യോഗസ്ഥർ പ്രതികരിക്കുകയും ചാന്ദ്ര ദൗത്യങ്ങളുടെ ആധികാരികത ആവർത്തിച്ച് ഉറപ്പിക്കുകയും ചെയ്തു.

പറക്കുന്ന പതാക, പൊരുത്തമില്ലാത്ത കാൽപ്പാടുകൾ, നക്ഷത്രങ്ങളുടെ അഭാവം എന്നിവയാണ് ദൗത്യം വ്യാജമായിരുന്നു എന്ന് വിശ്വസിക്കാൻ തന്നെ പ്രേരിപ്പിച്ച കാരണങ്ങൾ എന്നാണ് കിം നടൻ സാറാ പോൾസണുമായുള്ള സംഭാഷണത്തിനിടെ പറഞ്ഞത്.

'ബസ്സ് ആൽഡ്രിനെയും നീൽ ആംസ്‌ട്രോങ്ങിനെയും കുറിച്ചുള്ള ദശലക്ഷക്കണക്കിന് ലേഖനങ്ങൾ ഞാൻ നിങ്ങൾക്ക് അയക്കുന്നുണ്ട്. നമ്മൾ ചന്ദ്രനിൽ പോയിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല. അതൊരു തട്ടിപ്പായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. എന്ത് തന്നെയായാലും വിമർശകർ എന്നെ ഭ്രാന്തി എന്ന് വിളിക്കും. പക്ഷേ, നിങ്ങൾ ടിക് ടോക്കിൽ പോയി നോക്കൂ. സ്വയം കണ്ടു മനസിലാക്കൂ' എന്നാണ് കിം പറയുന്നത്.

നടിയുടെ വാദങ്ങൾ കേട്ട് ആശ്ചര്യപ്പെട്ട അവതാരകനായ പോൾസൺ, തെളിവുകൾ പങ്കുവെക്കാൻ കിമ്മിനോട് ആവശ്യപ്പെടുന്നുണ്ട്. ഓൺലൈനിൽ കണ്ട വീഡിയോകളെ അടിസ്ഥാനമാക്കിയാണ് മറുപടി പറഞ്ഞത് എന്നാണ് കിം പറയുന്നത്. ഇതോടെ കിം കദാർഷിയന്റെ സംശയങ്ങൾക്ക് മറുപടിയുമായി നാസയുടെ ആക്ടിംഗ് അഡ്മിനിസ്ട്രേറ്റർ ഷോൺ ഡഫി തന്നെ രംഗത്തെത്തി. ആറ് തവണ മനുഷ്യൻ ചന്ദ്രനിൽ പോയിട്ടുണ്ടെന്ന് അദ്ദേഹം കിം കർദാഷിയാനെ മെൻഷൻ ചെയ്തുകൊണ്ട് എക്‌സിൽ കുറിച്ചു. മനുഷ്യരെ വീണ്ടും ചന്ദ്രോപരിതലത്തിൽ എത്തിക്കാൻ ലക്ഷ്യമിടുന്ന നാസയുടെ ആർട്ടെമിസ് ദൗത്യത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !