കട്ടപ്പനയിലെ ഓടയില്‍ കുടുങ്ങിയ മൂന്നു തൊഴിലാളികള്‍ക്കും ദാരുണന്ത്യം. തമിഴ്‌നാട് കമ്പം സ്വദേശി ജയരാമന്‍, ഗൂഡല്ലൂര്‍ സ്വദേശികളായ സുന്ദര പാണ്ഡ്യന്‍, മൈക്കിള്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം ഉണ്ടായത്. കട്ടപ്പനയിലെ ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ മാന്‍ ഹോളില്‍ ഇറങ്ങുകയായിരുന്നു ഇവര്‍.
ആദ്യം മാന്‍ ഹോളിലിറങ്ങിയ ആള്‍ കുടുങ്ങി. പിന്നാലെ ഇയാളെ രക്ഷിക്കാന്‍ ഇറങ്ങിയ രണ്ടുപേരും അകപ്പെടുകയായിരുന്നു. ഒന്നരമണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ മൂന്ന് പേരെയും പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹങ്ങള്‍ കട്ടപ്പന താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഓടയില്‍ ഇറങ്ങിയ മൂന്നുപേരെയും കാണാതായതോടെ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
.jpg)


