കലാമത്സരങ്ങളുടെ ഉത്ഘാടനം മുകേഷ് കെ മണി നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ഗീത എസ്. പിള്ള അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാജി പാമ്പൂരി, പി.എം. ജോൺ, മെമ്പർമാരായ ബി. രവീന്ദ്രൻ നായർ, രഞ്ജിനി ബേബി, മിനി സേതുനാഥ്, സെക്രട്ടറി എം. ബീമ, ഡോ. അനീഷ് വർക്കി,ജി. ഇ . ഒ സിയാദ് വി.എ എന്നിവർ പ്രസംഗിച്ചു.
രചനാ മത്സരങ്ങളും ഷട്ടിൽ മത്സരങ്ങളും ബുധനാഴ്ച നടത്തപ്പെടും.
വെള്ളിയാഴ്ച രാവിലെ 9 മുതൽ ക്രിക്കറ്റ് , ഫുട്ബോൾ മത്സരങ്ങൾ മൈലാടി ഐറാസ് സ്പോർട്സ് ക്ലബ്ബിൽ നടക്കും. ശനിയാഴ്ച രാവിലെ 10 മുതൽ മണി മല കർദ്ദിനാൾ പടിയറ സ്കൂൾ ഗൗണ്ടിൽ വടം വലി മത്സരവും കൊടുങ്ങൂർ പഞ്ചായത്ത് ഹാളിൽ കലാമത്സരവും നടക്കും. 28 ചൊവ്വാഴ്ച രാവിലെ 9.30 ന് പൊൻകുന്നം ടൗൺ ഹാളിൽ സ്റ്റേഡിയത്തിൽ വോളിബോൾ മത്സരവും 9 മുതൽ കുന്നുംഭാഗം ഗവ. ഹൈസ്കൂളിൽ അത്‌ലറ്റിക് മത്സരങ്ങളും നടക്കും.
29 ബുധനാഴ്ച വാഴൂർ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ സമാപന സമ്മേളനം നടക്കും. ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉത്ഘാടനം ചെയ്യും.


