പൊൻകുന്നം : ഇളങ്ങുളം എസ് എൻ ഡി പി ഗുരുമന്ദിരത്തിന് സമീപം മിഥുലാപുരിയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചിറക്കടവ് ഈസ്റ്റ് താവൂർ തെന്നറമ്പിൽ അനൂപ് രവി (27) ആണ് മരണപ്പെട്ടത് .
ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. റോഡരികിൽ സ്‌കൂട്ടർ നിർത്തി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന യുവാവിനെ എതിർ ദിശയിൽ നിന്നും നിയന്ത്രണം തെറ്റിവന്ന ഇന്നോവ കാർ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ യുവാവ് സമീപ വീടിന്റെ മതിൽക്കകത്തെ പുരയിടത്തിലേയ്ക്ക് തെറിച്ചു വീണു. അപകടത്തെ തുടർന്ന് അനൂപിനെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


