വാഴൂർ : കഴിഞ്ഞ രണ്ടുദിവസമായി ശക്തമായി പെയ്ത മഴ, വാഴൂരിൽ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂക്ഷമാക്കി.
കൊടുങ്ങൂരിന്റെ സമീപം, കെ കെ റോഡിൻറെ ഇരുവശങ്ങളിലും ഉണ്ടായിരുന്ന മെറ്റലുകൾ മഴയുടെ ശക്തിയാൽ ഒഴുകി റോഡിൽ എത്തുകയും ഇരുചക്ര വാഹനങ്ങൾ മറിഞ്ഞു വീഴുന്ന സാഹചര്യവും ഉണ്ടായി. മഴപെയ്താൽ നിരന്തരമായി കാണുന്ന സംഭവവികാസമാണ് ഇത്.
ഗ്രാമപഞ്ചായത്ത് മെമ്പർ അജിത്ത് കുമാറും സമീപവാസികളും ശ്രമദാനം നടത്തുന്നതല്ലാതെ ഇന്നുവരെ ദേശീയപാത അതോറിറ്റിയോ തദ്ദേശ സ്വയംഭരണ സ്ഥാപനമോ ഇതിന് ശാശ്വതമായ പരിഹാരം കണ്ടെത്തിയിട്ടില്ല. മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുകയും തുടർന്ന് പാമ്പാടി ഫയർഫോഴ്സ് സ്ഥലത്തെത്തി മെറ്റലുകൾ വാരി മാറ്റി വഴി ക്ലീൻ ചെയ്യുകയും ചെയ്തു.


