വാഴൂർ: പതിനഞ്ചാം മൈൽ പെൻഷൻ ഭവന് മുൻവശത്തായി ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. ഇളപ്പുങ്കൽ ജംഗ്ഷനിൽ ആരാധന ഓട്ടോ ഓടിക്കുന്ന തുരുത്തിപള്ളിയിൽ വീട്ടിൽ ജോമോൻ {33} ആണ് മരണപ്പെട്ടത്. രാവിലെ 9:30 യോടു കൂടിയാണ് അപകടം നടന്നത്
പാമ്പാടി ഭാഗത്തുനിന്നും വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇളപ്പുങ്കൽ ഭാഗത്തുനിന്നും പുളിക്കൽ കവല ഭാഗത്തേക്ക് വന്ന ഓട്ടോ നിയന്ത്രണം നഷ്ടമാവുകയും, പാമ്പാടി ഭാഗത്തുനിന്ന് വന്ന ലോറിയിൽ കൂട്ടിയിടിക്കുകയും ആയിരുന്നു.
ഓട്ടോറിക്ഷ പൂർണമായും തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയ ജോമോനെ മറ്റൊരു പിക്കപ്പ് വാനിൽ കെട്ടിവലിച്ച് മാറ്റിയതിനുശേഷം ആണ് പുറത്തെടുത്തത്. ഉടൻതന്നെ പാമ്പാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു.
പാമ്പാടി സ്വദേശിയുടെതാണ് ലോറി. പാമ്പാടി ഫയർഫോഴ്സ് സ്ഥലത്തെത്തുകയും, പോലീസും നാട്ടുകാരുടെയും ശ്രമഫലമായാണ് ജോമോനെ പുറത്തെടുത്തത്.
പെൻഷൻ ഭവൻ ഭാഗത്ത് സ്ഥിരമായി വാഹനം അപകടങ്ങൾ പെരുകുന്നതായി നാട്ടുകാർ പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ടു വരുന്ന വാഹനങ്ങളും, അമിതവേഗത്തിൽ വരുന്ന വാഹനങ്ങളും, മദ്യപിച്ച് വാഹനമോടിച്ച് വരുന്നരുടെയും, സ്ഥിര അപകടസ്ഥലമായി മാറിയിരിക്കുകയാണ് പെൻഷൻ ഭവൻ ഭാഗം . ഇളപ്പുങ്കൽ ജംഗ്ഷനോട് ചേർന്നുള്ള ബാറും, ഷാപ്പും ഒക്കെ മദ്യപാനികളുടെ എണ്ണം വർദ്ധിക്കുകയും അപകടസാധ്യത വർദ്ധിക്കുന്നതായി നാട്ടുകാർ ആരോപിച്ചു. വേഗത നിയന്ത്രണ ബോർഡുകളും മറ്റും ഇല്ലാത്തതും, മഴപെയ്താൽ വഴിയുടെ ഇരുവശങ്ങൾ കാണാൻ വയ്യാത്തതും അപകടസാധ്യത ഏറുന്നു.





