വാഴൂർ : ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വന്യജീവികളുടെ ശല്യം രൂക്ഷമാവുകയാണ്. രാത്രി 8:00 യോട് കൂടി കാപ്പുകാട് ടാഗോർ ക്ലബ്ബിന് സമീപത്തെ കാഞ്ഞിരത്തറ ഭാഗത്തുകൂടെ ഒഴുകുന്ന തോട്ടിൽ നിന്നും സാഹസികമായി പെരുമ്പാമ്പിനെ പിടികൂടി.
സർപ്പ റെസ്ക്യൂ ടീം അപ്പുവും അനിയപ്പനും നാട്ടുകാരും ചേർന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത് . ഏകദേശം എട്ടടിയോളം നീളമുള്ള പെരുമ്പാമ്പാണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.


