പതിനഞ്ചാം വാർഡ് കുടുംബശ്രീ അംഗങ്ങളും, നാട്ടുകാരും, പുളിക്കൽ കവലയിലെ വ്യാപാരികളും, കൊടുങ്ങൂർ വ്യാപാരികളും, പ്രവാസി മലയാളികളും നൽകിയ സ്നേഹ സമ്മാനമാണ് ജിബി പൊടിപ്പാറയിലൂടെ നൽകപ്പെട്ടത്.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് അഡ്വ.എസ്.എം സേതുരാജ് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി റ്റി.കെ. സുരേഷ്കുമാർ, ഡിസിസി മെമ്പർ ജോസ് കെ. ചെറിയാൻ, എന്നിവർ പ്രസംഗിച്ചു. മണ്ഡലം കമ്മറ്റിയും, വാർഡ് കമ്മറ്റിയും ജിബി പൊടി പാറയെ ആദരിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പ്രസാദ് മറ്റത്തിൽ നന്ദി അറിയിച്ചു.


