തെരുവ് നായകളെ പിടികൂടി, അനിമൽ ബെർത്ത് കൺട്രോൾ (എബിസി)നിയമങ്ങൾക്കനുസൃതമായി വാക്സിനേഷൻ നൽകി വന്ധ്യംകരിച്ച ശേഷം പ്രത്യേക ഷെൽട്ടറുകളിലേക്ക് മാറ്റേണ്ടത് പ്രാദേശിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയായിരിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. സ്ഥാപനങ്ങളുടെയോ പൊതുസ്ഥലങ്ങളുടെയോ പരിസരങ്ങളിൽ തെരുവ് നായ കോളനികളോ തീറ്റ നൽകുന്ന സ്ഥലങ്ങളോ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തണമെന്നും കോടതി നിർദേശിച്ചു.


