വാഴൂർ പഞ്ചായത്തിൽ പുളിക്കൽ കവലയിൽ നോവൽറ്റി ക്ലബ്ബിന് സമീപം നാഷണൽ ഹൈവേ അതോറിറ്റിയുടെ പുറമ്പോക്ക് ഭൂമി കയ്യേറി ഷെഡ് പണിയുന്നു. റെഡിമെയ്ഡ് ആയി പണിതു കൊണ്ടുവരികയും, വളരെ വേഗത്തിൽ പണി പൂർത്തീകരിക്കുകയും ചെയ്തിരിക്കുകയാണ്. ദേശീയപാത അതോറിറ്റിക്ക് പരാതി കൊടുത്തിട്ടുള്ളതായും, ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ബോധിപ്പിച്ചിട്ടുള്ളതായും വാർഡ് മെമ്പർ സുബിൻ നെടുമ്പുറം പറഞ്ഞു.



