ടൂത്ത് പേസ്റ്റ് കമ്പനിയായ കോള്‍ഗേറ്റാണ് 'ഇന്ത്യയിലെ ആളുകള്‍ പല്ല് തേക്കാറില്ല' എന്ന വിചിത്രമായ അവകാശവാദം ഉന്നയിച്ചത്. കമ്പനി പറയുന്നതനുസരിച്ച് ഇന്ത്യയിലുടനീളമുള്ള വില്‍പ്പനയില്‍ കുത്തനെ ഇടിവുണ്ടാകാനുളള ഒരു പ്രധാന കാരണമാണിത്.മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാര്‍ വളരെ കുറച്ച് ടൂത്ത് പേസ്റ്റ് മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് കമ്പനി നേരത്തെ പറഞ്ഞിരുന്നു. ഒരുകാലത്ത് കോള്‍ഗേറ്റിന് ശക്തമായ വില്‍പ്പന ഉണ്ടായിരുന്ന നഗരപ്രദേശങ്ങളില്‍ പോലും ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.
എന്നാല്‍ അടുത്തിടെ അവതരിപ്പിച്ച 'കോള്‍ഗേറ്റ് സ്‌ട്രോങ് ടീത്ത്' എന്ന വേരിയന്റ് പോലും ഗ്രാമീണ വിപണികളില്‍ സ്വാധീനം ചെലുത്തുന്നതില്‍ പരാജയപ്പെട്ടു. അതേസമയം കമ്പനി ഉടന്‍ തന്നെ വിപണി ശക്തി വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് കോള്‍ഗേറ്റ്-പാമോലൈവിന്റെ ചെയര്‍മാനും ഗ്ലോബല്‍ സിഇഒയുമായ നോയല്‍ വാലസ് പറഞ്ഞു.