വാഴൂർ : ശബരിമല തീർത്ഥാടനം ആരംഭിക്കുന്നതിന് മുമ്പായി അനേകം അയ്യപ്പഭക്തർ സഞ്ചരിക്കുന്ന ചെയ്യുന്ന കൊടുങ്ങൂർ മണിമല റോഡിൻറെ അറ്റകുറ്റപ്പണികൾ ഉടൻതന്നെ പൂർത്തിയാക്കണമെന്നും, റോഡിൻറെ ഇരുവശങ്ങളിലേയും കാട് വെട്ടിതെളിക്കുകയും, സൈൻ ബോർഡുകൾ യാത്രക്കാർക്ക് കാണുന്ന വിധത്തിൽ പുനസ്ഥാപിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി വാഴൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ P W D A E ക്ക് നിവേദനം സമർപ്പിച്ചു. ബിജെപി വാഴൂർ മണ്ഡലം ജനറൽ സെക്രട്ടറി കെ എസ് ഹരികുമാർ, ജില്ലാ കമ്മിറ്റി അംഗം കെ വി പ്രസന്നകുമാർ, വാഴൂർ മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡണ്ട് എം കെ വിജയകുമാർ, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ സജി കാക്ക തൂക്കി കെ കെ പ്രസന്നകുമാർ കെ വി സോമൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.


