തിരുവനന്തപുരത്ത് കോര്‍പ്പറേഷന്‍ പിടിച്ചെടുത്ത് എന്‍ഡിഎ. സംസ്ഥാനത്ത് ആദ്യമായി ബിജെപി കോര്‍പ്പറേഷന്‍ ഭരണത്തിലേക്ക് എത്തുമെന്നാണ് സൂചന. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തേരോട്ടം തുടരുകയാണ്. കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ത്രിതല പഞ്ചായത്തുകളിലും എല്ലാം യുഡിഎഫാണ് മുന്നേറിയത്.
അതേ സമയം ജനവിധിയില്‍ നിന്ന് സര്‍ക്കാര്‍ പാഠങ്ങള്‍ പഠിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം. തിരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന് അനുകൂലമല്ലെന്നും ജനവിധിയെ മാനിക്കുന്നതായി ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.



