ഇടത് മുന്നണിയുടെ തോല്‍വിക്ക് കാരണം വര്‍ഗീയതയെന്ന് വിഡി സതീശന്‍. ബിജെപിയുടെ അതേ അജണ്ടയാണ് സിപിഎമ്മില്‍ നിന്നും വരുന്നതെന്നും സര്‍ക്കാരിനെ ജനം വെറുക്കുന്നുവെന്നും സതീശന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന്റെ മുന്നേയുള്ള സൂചനയാണ് തദ്ദേശ തെരഞ്ഞെടുപ്പ് വിജയം. തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം ഉണ്ടായില്ലെങ്കില്‍ രാഷ്ട്രീയ വനവാസം തന്നെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് കാരണം ടീം യുഡിഎഫ് ആണെന്നും വി ഡി സതീശന്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയടക്കം മുതിര്‍ന്ന നേതാക്കളുടെ മനസ്സിലിരിപ്പാണ് എം.എം. മണിയുടെ വിവാദ പോസ്റ്റിലെന്നും സതീശന്‍ കുറ്റപ്പെടുത്തി.


