വാഴൂർ:മനുഷ്യ പ്രകൃതിബന്ധം കാലഘട്ടത്തിൻ്റെ ആവശ്യമെന്ന് വാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് - പ്രൊഫ: എസ്. പുഷ്കലാ ദേവി. വൃക്ഷപരിസ്ഥിതി സംരക്ഷണ സമിതി ആരവല്ലി പർവ്വം ദേശീയ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുണ മെന്നാവശ്യപ്പെട്ടു നടത്തിയ കൂട്ട ചിത്രരചന കൊടുങ്ങൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. യോഗത്തിൽ വൃക്ഷവൈദ്യനും പരിസ്ഥിതി പ്രവർത്തകനുമായ കെ. ബിനു അദ്ധ്യക്ഷനായിരുന്നു.
ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും കേരളത്തിലും വന്നുചേർന്നിരിക്കുന്നു. ലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ആരവല്ലി പർവ്വതത്തെ ദേശീയ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് പുഷ്കലാ ദേവി ആവശ്യപ്പെട്ടു. കോട്ടയം ജില്ലയിലെ പത്ത് കലാകാരന്മാരാണ് കൂറ്റൻ കാൻവാസിൽ ചിത്രങ്ങൾ വരച്ചത്. കലാകാരന്മാരായ സുനിൽ ഡാവിഞ്ചി, കാർട്ടൂണിസ്റ്റ് പ്രസന്നൻആനിക്കാട്, വി. ആർ. സത്യദേവ് , പി.ജി ഗോപാലകൃഷ്ണൻ, ജോസ് ചമ്പക്കര .ഗോവിന്ദ് ബാലഗോപാൽ, അരുന്ധതി മനോജ് .രാജൻആനിക്കാട്. എന്നിവർ ചിത്രമെഴുതി.
ജനപ്രതിനിധികളായ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം വി. പി. റെജി,വാഴൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോജ് ചാക്കോ, പി.എം. ജോൺ. റംഷാദ് റഹ്മാൻ, ശ്രീകാന്ത്. വി.തങ്കച്ചൻ, വി.എൻ. ജിനുരാജ്. വി.എൻ മനോജ്, അമൃതാജയകുമാർ, ശോശാമ്മ പി.ജെ. സൂസൺ, വെള്ളാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജലജാ മോഹൻ
പരിസ്ഥിപ്രവർത്തകരായ സുനിൽ സുരേന്ദ്രൻ പൂമരത്തണൽ, വൃക്ഷപരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന കോർഡിനേറ്റർ ഗോപകുമാർ കങ്ങഴ , പി.സി. ബാബു' രതീഷ് ചന്ദ്രൻ, എസ്. ബിന്ദു. തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ചിത്രരചന നടക്കുന്ന വേദിക്കരികിൽ ഒപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു. നിരവധി ആളുകളാണ്ഐക്യദാർഢ്യ സൂചകമായി ഒപ്പു രേഖപ്പെടുത്തിയത്. ചടങ്ങിൽ പ്രത്യേകം തയ്യാറാക്കിയ ആരവല്ലി സൂചന കുറിപ്പിൻ്റെ വിതരണവും ഉണ്ടായിരുന്നു.ആരവല്ലി പർവ്വതം ദേശീയ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടു നടത്തിയ കാമ്പ്യയിൻ പുതുമയുള്ള പരിപാടികളാൽ ശ്രദ്ധ നേടി.









