വാഴൂർ : ഇന്ത്യയുടെ പശ്ചിമഭാഗത്ത് മൂന്ന് സംസ്ഥാനങ്ങളിലായി നിലകൊള്ളുന്ന ഏറ്റവും പഴക്കം ചെന്ന പർവ്വത നിരകളാണ് ആരവല്ലി പർവ്വ നിരകൾ. 800-ൽ പരം കിലോമീറ്റർ നീളമുണ്ട്. ഉത്തരേന്ത്യൻ കാലാവസ്ഥയെ നിയന്ത്രിക്കുന്നു.കൊടുമുടികളുടെ നിരയെ ആണ് ആരവല്ലി എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രസ്തുത പർവ്വതം ഖനനഭീഷണി നേരിടുകയാണ്. ഇന്ത്യയുടെ പൈതൃക സ്വത്തായി കേന്ദ്രസർക്കാർ ആരവല്ലി പർവ്വതനിരകളെ പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പരിസ്ഥിതി പ്രവർത്തകരും കലാകാരന്മാരും ഒത്തുകൂടുന്നു.2026 ജനുവരി 3 ശനിയാഴ്ച വൈകുന്നേരം5 മണിക്ക് വാഴൂർ കൊടുങ്ങൂരിൽ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുൻവശത്തായി കലാകാരന്മാർ ഒന്നിച്ച് ചിത്രങ്ങൾ വരയ്ക്കുന്നു.വൃക്ഷപരിസ്ഥിതി സംരക്ഷണ സമിതിയാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ചടങ്ങ് വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രൊഫ:എസ് പുഷ്കലാദേവി ഉദ്ഘാടനം ചെയ്യും. ചിത്രകാരൻന്മാരായ സുനിൽ ഡാവിഞ്ചി, അമൃത് ലാൽ, കാർട്ടൂണിസ്റ്റ്പ്രസന്നൻ ആനിക്കാട്, വി. ആർ. സത്യദേവ് ,പി.ജി ഗോപാലകൃഷ്ണൻ, ജോസ് ചമ്പക്കര , ഗോവിന്ദ് ബാലഗോപാൽ, മോനിച്ചൻ കൂത്രപ്പള്ളി, ശ്രീജേഷ് തുടങ്ങിയ ജില്ലയിലെ പ്രമുഖ ചിത്രകാരന്മാർ , പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കുചേരുമെന്ന് വൃക്ഷപരിസ്ഥിതി സംരഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബിനു, കോർഡിനേറ്റർ ഗോപകുമാർ കങ്ങഴ , പി.സി. ബാബു എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.