കഴിഞ്ഞ ദിവസം രാത്രിയിലാണ് തോട്ടിലേയ്ക്ക് മാലിന്യം തള്ളിയത് . ഇതെ സ്ഥലത്ത് തന്നെ പലതവണ മാലിന്യം തള്ളിയിട്ടും. നടപടിയെടുക്കാത്ത അധി കൃതരുടെ അനാസ്ഥയാണ് വിണ്ടും ആവർത്തിക്കാൻ കാരണമെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.
കടുത്ത വേനലിൽ ജലക്ഷാമം ഉള്ളതിനാൽ വസ്ത്രങ്ങൾ കഴുകുന്നതും കുളിക്കുന്നതും തോട്ടിലായിരുന്നു. മാലിന്യം തളളിയ പാലത്തിനു സമീപമാണ് പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയുടെ കുളവും പമ്പ് ഹൗസും ഇവിടെ ജലം തടഞ്ഞു നിർത്തുന്നതിനുള്ള ചെക്ക്ഡാം തോട്ടിൽ മലിന ജലം നിറഞ്ഞതിനാൽ ചെക്ക്ഡാം തുറന്നു വിട്ടിരിക്കുകയാണ് മറ്റ് പ്രദേശങ്ങളിൽ നിന്ന് വാഹനങ്ങളിൽ എത്തിയാണ് രാത്രിയുടെ മറവിൽ ഇവിടേയ്ക്ക് മാലിന്യങ്ങൾ തള്ളുന്നത്.
പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അധികൃതരും പള്ളിക്കത്തോട് പോലിസും സ്ഥലത്ത് എത്തിയിരുന്നു.തോടുകളിലും റോഡരികിലും മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ അധികൃതരും പോലിസും ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡി.എസ് .എസ് ജില്ലാ ചെയർമാൻ ജെയ്നി മറ്റപ്പള്ളി ആവശ്യപ്പെട്ടു.


