മെറ്റാ, വാട്‌സാപ്പ് തുടങ്ങിയ ആപ്പുകളുടെ സ്വകാര്യത നയവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. വാട്ട്‌സാപ്പിന്റെ 2021ലെ സ്വകാര്യത നിയമവുമായി ബന്ധപ്പെട്ട കേസില്‍ കമ്പനിക്ക് 213.14 കോടി രൂപ കോമ്പിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പിഴയിട്ടിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം.
മെറ്റയുമായി പൗരന്മാരുടെ സ്വകാര്യ ഡാറ്റ വാട്‌സാപ്പ് പങ്കുവെച്ചതിനെ തുടര്‍ന്നാണ് കോമ്പിറ്റീഷന്‍ കമ്മീഷന്‍ പിഴ ചുമത്തിയത്. ഡാറ്റ ഷെയറിംഗ് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസില്‍ ഫെബ്രുവരി 10ന് ഉത്തരവിറക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.




