തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്ക് പ്രകാരം സംസ്ഥാനത്തുള്ളത് ആകെ 2,71,11,856 (മാർച്ച് 13 വരെ)വോട്ടർമാർ.1.38 കോടിയിലധികം സ്ത്രീ വോട്ടർമാരും 1.32 കോടിയിലധികം പുരുഷ വോട്ടർമാരും 227 ഭിന്നലിംഗ വോട്ടർമാരും സംസ്ഥാനത്തുണ്ട്. 4,24,518 പേരാണ് 18-19 വയസ്സിന് ഇടയിലുളളവർ. 30,471 പോളിങ് ബൂത്തുകള്‍, 5034-കൂടിയ പോളിങ് ബൂത്തുകള്‍, 41 വോട്ടെണ്ണല്‍ കേന്ദ്രങ്ങളും പോളിംങ്ങിനായി തയ്യാറെടുത്തു കഴിഞ്ഞു.
അതേസമയം, വോട്ടർ പട്ടികയില്‍ ഇനിയും വോട്ട് ചേർക്കാനുള്ള അവസരമുണ്ട്. നാമനിർദേശ പത്രിക നല്‍കാനുളള ദിവസം വരെയും പേര് ചേർക്കാം. 18 വയസ്സ് പൂർത്തിയായവർക്കാണ് ഈ അവസരം ഉണ്ടായിരിക്കുക. എന്നാല്‍ എസ്‌ഐആറില്‍ പേര് ചേർക്കാൻ കഴിയാത്തവർക്കും അവസരം ലഭിക്കും






