സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന കടുത്ത ചൂടിനെ നേരിടുന്നതിനായി വിവിധ പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം.
=============================== 🌐 വാഴൂർ പ്രാദേശിക വാർത്തകൾ |🔵 ജില്ലാ വാർത്തകൾ | 🟢പ്രധാന വാർത്തകൾ | 🟡പൊതു ഇടം |🔴 ദിവസേനയുള്ള ലോട്ടറി ഫലങ്ങൾ |🟠 അറിയിപ്പുകൾ | ⚫ചരമം തുടങ്ങിയവ വിരൽത്തുമ്പിൽ...🎯വായന വാഴൂരിനൊടൊപ്പം♥️ ===============================
ഉഷ്ണകാലവുമായി ബന്ധപ്പെട്ട അടിയന്തര പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനായി ഓരോ ജില്ലാകലക്ടര്‍ക്കും ഒരു കോടി രൂപ വീതം അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം പ്രത്യേക ഹീറ്റ് ക്ലിനിക്കുകള്‍ ആരംഭിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സൂര്യാഘാതം പോലുള്ള ചൂട് സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പ്രഥമ ശുശ്രൂഷ നല്‍കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജനങ്ങള്‍ കൂടുതലായി സമയം ചെലവഴിക്കുന്ന പ്രധാന മാര്‍ക്കറ്റുകള്‍, കവലകള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ തണ്ണീര്‍പന്തലുകള്‍ സ്ഥാപിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
സ്‌കൂളുകളിലും പരീക്ഷാ കേന്ദ്രങ്ങളിലുമുള്ള വിദ്യാര്‍ത്ഥികളുടെ സൗകര്യം ഉറപ്പാക്കുന്നതിനായി പരീക്ഷ ഹാളുകളില്‍ ആവശ്യമായ വായുസഞ്ചാരവും കുടിവെള്ളവും ലഭ്യമാക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.സംസ്ഥാനത്തെ നിലവിലുള്ള വാട്ടര്‍ കിയോസ്‌ക്കുകള്‍ പുനരുദ്ധരിക്കുകയും ആവശ്യമായിടങ്ങളില്‍ പുതിയ കിയോസ്‌ക്കുകള്‍ സ്ഥാപിക്കുകയും ചെയ്യണം. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനോടൊപ്പം ഉപ്പുവെള്ളം കയറുന്നതു തടയാനുള്ള നടപടികളും ശക്തമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കാര്‍ഷിക മേഖലയെയും ഉഷ്ണകാല പ്രതിസന്ധിയില്‍ നിന്ന് സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉഷ്ണകാല മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച യോഗത്തില്‍ മന്ത്രിമാരായ കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വിവിധ ജില്ലാകലക്ടര്‍മാര്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കെ. ജീവന്‍ ബാബു, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു.





