കനത്ത മഴയെ തുടര്‍ന്ന് അരുവിക്കര ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇന്ന് രാവിലെ എട്ട് മണിക്ക് അരുവിക്കര ഡാമിന്റെ 2, 5 നമ്പര്‍ ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ വീതം (കഴിഞ്ഞ ദിവസം ഉയര്‍ത്തിയ 10 സെന്റി മീറ്റര്‍ ഉള്‍പ്പടെ ആകെ 50 സെന്റീമീറ്റര്‍) തുറക്കും. ഡാമിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു
ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.



