തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് വേഗം കൂട്ടുന്നതിന്റെ ഭാഗമായാണ് നിയുക്ത എം.എൽ.എയുടെ സന്ദർശനം. പദ്ധതിയുമായി ബന്ധപ്പെട്ട നിലവിലെ സാങ്കേതിക പ്രശ്നങ്ങളും നിർമ്മാണ പുരോഗതിയും അദ്ദേഹം ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. ബൈപ്പാസ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ ഇടപെടലുകളും തന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ ഷമീർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇവർക്ക് പുറമെ മറ്റ് ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പ്രമുഖ പൊതുപ്രവർത്തകർ തുടങ്ങിയവരും പരിപാടിയുടെ ഭാഗമായി.



