കേരളത്തിന്റെ മുഖ്യമന്ത്രി പുതുപ്പള്ളിയുടെ കൂടി മന്ത്രിയാണെന്നും അതിനാല്‍ പുതുപ്പള്ളിക്ക് മാത്രമായി വേറെയൊരു മന്ത്രിയുടെ ആവശ്യമില്ലെന്നും ചാണ്ടി ഉമ്മൻ ഓർമ്മിപ്പിച്ചു. ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ പ്രവർത്തനം കാസർഗോഡ് മുതല്‍ തിരുവനന്തപുരം വരെ വിപുലീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങള്‍ വെറുത്തുകഴിഞ്ഞാല്‍ പിന്നെ എത്ര വലിയ സ്ഥാനമുണ്ടായിട്ടും കാര്യമില്ല. അതുകൊണ്ട് എന്നും ജനങ്ങളോടൊപ്പം നില്‍ക്കാനാണ് തന്റെ തീരുമാനം. കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന സ്നേഹത്തിന് തന്റെ ജീവിതം കൊണ്ട് മറുപടി നല്‍കുമെന്നും ചാണ്ടി ഉമ്മൻ വിനയത്തോടെ വ്യക്തമാക്കി.



