https://se.census.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച ശേഷം ഇവിടെ ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്ന് സ്വന്തം സംസ്ഥാനം തിരഞ്ഞെടുത്ത് കാപ്ച കോഡ് നല്‍കി ലോഗിന്‍ ചെയ്യാം. മലയാളം ഉള്‍പ്പെടെ 16 ഭാഷകളില്‍ ഈ പോര്‍ട്ടല്‍ ലഭ്യമാണ്.
കുടുംബനാഥന്റെ പേരും വീട്ടിലെ ഏതെങ്കിലും ഒരു അംഗത്തിന്റെ സജീവമായ മൊബൈല്‍ നമ്പറും നല്‍കണം. ഒരു മൊബൈല്‍ നമ്പര്‍ ഒരു വീടിന് വേണ്ടി മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. വിവരങ്ങള്‍ ലഭിക്കുന്നതിനായി ഇമെയില്‍ ഐഡിയും നല്‍കാം. തുടര്‍ന്ന് മൊബൈലില്‍ വരുന്ന ഒടിപി (OTP) വഴി വിവരങ്ങള്‍ സ്ഥിരീകരിക്കണം.
ഓണ്‍ലൈന്‍ വഴി വിവരങ്ങള്‍ സമര്‍പ്പിച്ചവര്‍ പിന്നീട് സെന്‍സസ് ഉദ്യോഗസ്ഥര്‍ (Enumerator) വീടുകളില്‍ എത്തുമ്പോള്‍ ദീര്‍ഘനേരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതില്ല. പകരം, വെബ്‌സൈറ്റില്‍ നിന്നും ലഭിച്ച 11 അക്ക SE ID അവര്‍ക്ക് കൈമാറിയാല്‍ മാത്രം മതിയാകും. ഉദ്യോഗസ്ഥര്‍ അവരുടെ മൊബൈല്‍ ആപ്പ് വഴി ഈ ഐഡി ഒത്തുനോക്കി വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതോടെ നിങ്ങളുടെ സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാകും.



