അടൂർ-ഏനാത്ത് എം.സി.റോഡിൽ പുതുശ്ശേരി ഭാഗത്ത് ട്രക്കും ഇന്നോവയും കൂട്ടിയിടിച്ചു. സിനിമാ നടൻ സന്തോഷ് കെ.നായർ(66) അന്തരിച്ചു.
ഭാര്യ രാജലക്ഷ്മിയക്ക് പരിക്ക് ഗുരുതരം. ചൊവ്വാഴ്ച രാവിലെ 6.15-നാണ് അപകടം. തിരുവനന്തപുരത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്നു സന്തോഷ് നായരും ഭാര്യയും. ഉടൻ തന്നെ നാട്ടുകാർ അടൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല . ട്രക്ക് ഡ്രൈവർക്കും പരിക്കുണ്ട്.100 ഇൽ അധികം മലയാളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.



