വാഴൂർ: വാഴൂർ കൊടുങ്ങൂർ കണ്ടത്തിൽ ബിൽഡിംങ്ങിൽ നടന്നു വരുന്ന സെയ്യുകായ് കരാട്ടെ അക്കാദമിയുടെ എട്ടാമത് വാർഷികാഘോഷവും ബ്ലാക്ക് ബെൽറ്റ് അവാർഡ് ദാനവും നടന്നു. ജപ്പാൻ കരാട്ടെ സെയ്യുകായ് ഗ്രാൻഡ് മാസ്റ്റർ കസുമാസ തകഹാഷിയാണ് ബ്ലാക്ക് ബെൽറ്റ് നൽകിയത്. ചടങ്ങിൽ സെയ്യുകായ് കരാട്ടെ ഇന്ത്യൻ ചീഫ് ഷിഹാൻ ഡോ. സുമേഷ് കെ മുഖ്യ അഥിതി ആയിരുന്നു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിനു,വാഴൂർ ഗ്രാമപ്പഞ്ചായത്ത് അംഗം ശ്രീകാന്ത് പി തങ്കച്ചൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
“കരാട്ടെ ഫാമിലി” എന്നറിയപ്പെടുന്ന രതീഷ്, സോണിയ, മകനായ ആദിൽ എന്നിവർ ചേർന്നാണ് കുട്ടികൾക്ക് ആത്മവിശ്വാസവും അച്ചടക്കവും നിറഞ്ഞ പരിശീലനം നൽകി വരുന്നത്. കളത്തിപ്പടി, വാഴൂർ , പാമ്പാടി എന്നിവിടങ്ങളിലായി 4 വയസ്സ് മുതൽ 65 വയസ്സ് വരെയുള്ളവർ ഉൾപ്പെടെ നിരവധി അമ്മമാരും വിദ്യാർത്ഥികളും ഇവരുടെ കീഴിൽ കരാട്ടെ അഭ്യസിച്ചു വരുന്നു.അവാർഡു ദാന ചടങ്ങിൽ അക്കാദമിയിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ ഉൾപ്പടെ നിരവധി ആളുകൾ പങ്കെടുത്തു.



