ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഇന്നലെ രാവിലെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് സേവനങ്ങളിൽ തടസം അനുഭവപ്പെട്ടു.2026 ജൂൺ 12 വെള്ളിയാഴ്ച രാവിലെ 10.30 മുതൽ 11.15 വരെയാണ് Meta-യുടെ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പ്രവർത്തനം നിലച്ചത്.ഈ സമയത്ത് ലോഗിൻ ചെയ്യാനും, പോസ്റ്റ് ചെയ്യാനും, മെസേജ് അയക്കാനും, സ്റ്റോറി കാണാനും ഉപയോക്താക്കൾക്ക് കഴിഞ്ഞില്ല. "Could not refresh feed" എന്ന മെസേജാണ് പലർക്കും ലഭിച്ചത്.പലരുടെയും അക്കൗണ്ടുകൾ അപ്രതീക്ഷിതമായി logout ആവുകയും, വീണ്ടും login ചെയ്യാൻ ശ്രമിക്കുമ്പോൾ error സന്ദേശങ്ങൾ ലഭിക്കുകയും ചെയ്തു. News Feed, Stories, Reels, Messenger സേവനങ്ങൾ എന്നിവയും പല സ്ഥലങ്ങളിലും തടസ്സപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
Downdetector.in പ്രകാരം 50,000-ത്തിലധികം ഉപയോക്താക്കൾ ഈ തടസം റിപ്പോർട്ട് ചെയ്തു. ഇന്ത്യ, യുഎസ്, യുകെ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പരാതികൾ. രാവിലെ 11.15 ന് ശേഷം സേവനങ്ങൾ ക്രമേണ പുനഃസ്ഥാപിച്ചു.
നിലവിൽ എല്ലാം സാധാരണ നിലയിലാണ്. തകരാറിന്റെ കൃത്യമായ കാരണം ഇതുവരെ Meta ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. അതിനാൽ ഉപയോക്താക്കൾ പാസ്‌വേഡ് മാറ്റുകയോ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ആശങ്കപ്പെടുകയോ ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.




