Vazhoor24x7 | 2026 ജൂൺ 30, l By: സജീവ് സി വി
പാമ്പാടി: കോട്ടയം താലൂക്ക് പാമ്പാടി വില്ലേജിലെ ചേന്നംപള്ളി ജംഗ്ഷനിൽ കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് 4 പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. 28.06.2026-ന് കേരള എക്സൈസ് വകുപ്പിന്റെ എൻഡിപിഎസ് സ്പെഷ്യൽ ഡ്രൈവ് "ഓപ്പറേഷൻ തണ്ടറി"ന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. പാമ്പാടി എക്സൈസ് റേഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ ഗോകുൽ ലാൽ പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടി സ്വീകരിച്ചത്.
ഹെയിൻസ് റെജി 26 വയസ്സ്, മീനാക്ഷി മനോജ് 25 വയസ്സ്,അമൃത വിനോദ് 26 വയസ്സ്, നോയൽ മാത്യു മനോജ് 24വയസ്സ് എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.
പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജു കെ ഐസക്ക് ലൊക്കേഷൻ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ നടന്നത്. കുറ്റം ചുമത്തി പ്രതികളെ കോടതിയിൽ ഹാജരാക്കി.
%20(1).jpg)


