ധനസഹായത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഈട് നൽകാൻ വസ്തുവോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് സൂക്ഷ്മ ചെറുകിട സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ 'ആശ്വാസം' പദ്ധതി പ്രകാരം 25,000 രൂപ ധനസഹായം അനുവദിക്കുന്നു.
ഈ പദ്ധതി പ്രകാരം ധനസഹായം ലഭിക്കുന്നതിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 15 വൈകുന്നേരം 5 മണി വരെ ദീർഘിപ്പിച്ചതായി അധികൃതർ അറിയിച്ചു. അർഹരായവർ നിശ്ചിത തീയതിക്കുള്ളിൽ അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 0471-2347768, 2322065, 9497281896.



