സർക്കാരിന്റെ നൂറുദിന കർമപരിപാടിയോടനുബന്ധിച്ച് കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ദേശീയ സാഹസിക അക്കാദമിയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് റാണിപുരത്തേക്ക് ട്രെക്കിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഒക്ടോബർ ഒന്ന്, രണ്ട് തിയതികളിലായാണ് ക്യാമ്പ് നടക്കുക. 18 നും 35 നും മധ്യേ പ്രായമുള്ള യുവതീയുവാക്കൾക്ക് ക്യാമ്പിൽ പങ്കെടുക്കാൻ അപേക്ഷിക്കാം. ആയിരം രൂപയാണ് രജിസ്ട്രേഷൻ ഫീസ്.
പങ്കെടുക്കാൻ താല്പര്യമുള്ളവർ വയസ്സ് തെളിയിക്കുന്ന രേഖ സഹിതം dycernakulam07@gmail.com എന്ന ഇ-മെയിലിലേക്ക് അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 24 ആണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8304983987, 9895314639
വാർത്ത: വാഴൂർ ന്യൂസ്



