ചേരാനല്ലൂർ വാഹനാപകട കേസ് കൈകാര്യം ചെയ്തതിൽ വീഴ്ച പറ്റിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് ADGP പി വിജയൻ നേരിട്ട് ചേരാനല്ലൂർ സ്റ്റേഷനിലെത്തി പരിശോധന നടത്തി. ADGP റിപ്പോർട്ട് DGPക്ക് നൽകിയതിന് പിന്നാലെയാണ് സസ്പെൻഷൻ ഉത്തരവ് ഇറങ്ങിയത്.
അപകടത്തിൽ പ്രതിയായ 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ വാഹന ഉടമ അല്ലെങ്കിൽ രക്ഷിതാവിനെതിരെ കേസെടുക്കാമെന്ന മോട്ടർ വാഹന നിയമത്തിലെ 199എ വകുപ്പ് ചുമത്തിയാണു കേസ്.
.jpg)

