കാഞ്ഞിരപ്പള്ളിയിൽ നിന്നും പാൽ വിതരണം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന മിനി ലോറി അപകടത്തിൽപ്പെടുകയായിരുന്നു.
ഓട്ടത്തിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റോഡരികിൽ നിന്നിരുന്ന മരത്തിൽ ഇടിച്ച വാഹനത്തിന്റെ ഒരു വശം പൂർണമായും തകർന്നു.
അപകടത്തിൽ പാറത്തോട് സ്വദേശിയായ ഡ്രൈവർക്കൊപ്പം ഉണ്ടായിരുന്ന ചോറ്റി സ്വദേശി വടക്കേമുറിയിൽ ജോസ് മാത്യു (56) ആണ് മരണപ്പെട്ടത്.
മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


