പൊൻകുന്നം: ബംഗളൂരുവിൽ നിന്നെത്തിയ സ്വകാര്യ ബസിൽ നിന്ന് 30 കിലോ കഞ്ചാവ് പിടികൂടി.
ഇന്ന് രാവിലെ 7.30 ഓടെ പൊൻകുന്നം പോലീസും ജില്ലാ ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
പൊൻകുന്നം മിനി സിവിൽ സ്റ്റേഷന് മുന്നിൽ നിർത്തി ബംഗളൂരുവിൽ നിന്ന് മടങ്ങിയെത്തിയ അന്തർ സംസ്ഥാന സർവീസ് നടത്തുന്ന 'യാത്ര' എന്ന ബസ് പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ നാല് പെട്ടികളിലായി സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് എരുമേലി സ്വദേശികളായ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.സംഭവത്തിൽ എരുമേലി കനകപ്പലം സ്വദേശികളായ വാഴക്കാലയിൽ നന്ദു റിനോഷ് (27), സഹോദരൻ അനന്ദു റിനോഷ് (28), വട്ടവേലിൽ വി.എ. ശരത്കുമാർ (25) തോളൂർ/മുക്കൂട്ടുതറ സ്വദേശികളായ പാരായക്കൽ ഷാരുഖ് ഖാൻ (26), പുളിക്കച്ചിറ ആദർശ് പി. റെജി (27) എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ലക്ഷങ്ങൾ വിലവരുമെന്ന് പോലീസ് പറഞ്ഞു.


