🚨 BREAKING NEWS - OOTY 🚨
ഊട്ടിയിൽ വിനോദയാത്രയ്ക്ക് പോയ പാലായിൽ നിന്നുള്ള വിദ്യാർത്ഥികൾ മണ്ണിടിച്ചിലിൽ കുടുങ്ങി; എല്ലാവരും സുരക്ഷിതർ
മേട്ടുപാളയം: ഊട്ടി–മേട്ടുപ്പാളയം റോഡിലുണ്ടായ മണ്ണിടിച്ചിലിൽ നിരവധി സ്കൂൾ വിദ്യാർത്ഥികൾ കുടുങ്ങി. പാലാ സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ, മുത്തോലി സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂൾ എന്നിവിടങ്ങളിലേതടക്കം നിരവധി വിദ്യാർത്ഥികളാണ് കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയത്.
എല്ലാവരും സുരക്ഷിതരാണെന്നു വിനോദയാത്ര സംഘത്തിൽ ഉള്ള പാലാ സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ ഫാ റെജി തെങ്ങുംപള്ളിൽ അറിയിച്ചു.
മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് കുടുങ്ങിപ്പോയ പാലക്കാട്ടുനിന്നുള്ള വിദ്യാർത്ഥികളെ അഗ്നിരക്ഷാസേനാംഗങ്ങൾ കയർ ഉപയോഗിച്ച് സുരക്ഷിതമായി രക്ഷപ്പെടുത്തി.
✅ എല്ലാ വിദ്യാർത്ഥികളും സുരക്ഷിതർ - ആശങ്ക വേണ്ട
പ്രിൻസിപ്പൽ ഫാ. റെജി തെങ്ങുംപള്ളിൽ സ്ഥിരീകരിച്ചു
#OotyLandslide #Pala #StudentTour #VazhoorNews


