⚡ ERUMELI NEWS FLASH ⚡
എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ പശുക്കൾ ഇടിമിന്നലേറ്റ് കൂട്ടത്തോടെ ചത്തു
എരുമേലി: എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ പശുക്കൾ ഇടിമിന്നലേറ്റ് കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി.
4 മൂരികളെയും 8 പശുക്കളെയുമാണ് തോട്ടത്തിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തിയത്. ആകെ 12 പശുക്കളാണ് ചത്തത്.
ബുധനാഴ്ച വൈകിട്ട് പെയ്ത ശക്തമായ മഴയ്ക്കൊപ്പമുള്ള ഇടിമിന്നലിലാണ് ദാരുണ സംഭവം നടന്നത്. തോട്ടത്തിനുള്ളിൽ മേയാൻ വിട്ടിരുന്ന പശുക്കളാണ് ഇടിമിന്നലേറ്റത് എന്നാണ് പ്രാഥമിക വിവരം.
#Erumeli #CheruvalliEstate #Lightning #Kottayam #VazhoorNews


