ടാപ്പിംഗ് ഇനി ഒരു സാധാരണ പണിയല്ല, മാന്യമായ തൊഴിലായി മാറ്റും. അതിലൂടെ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കും. ഉൽപ്പാദക സംഘങ്ങൾ വഴി തോട്ടങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിനൊപ്പം, തൊഴിലാളികളുടെ വേതനം നേരിട്ട് ബാങ്ക് അക്കൗണ്ട് വഴി നൽകുന്ന സംവിധാനവും കൊണ്ടുവരുമെന്ന് ചെയർമാൻ വ്യക്തമാക്കി.പരിശീലനം നേടിയ യുവാക്കൾക്ക് സ്വന്തമായി സംരംഭങ്ങൾ തുടങ്ങാൻ കേന്ദ്ര സർക്കാരിന്റെ എം.എസ്.എം.ഇ. പദ്ധതികൾ വഴി സഹായവും വിപണന സൗകര്യങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
റബർ വില 300 രൂപ കടന്ന സാഹചര്യത്തിൽ, സംസ്ഥാന സർക്കാരും താങ്ങുവില ഉയർത്താൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ 100 കോടി രൂപയുടെ പദ്ധതി വഴി കർഷകർക്ക് പ്രോസസ്സിംഗ് ഉപകരണങ്ങളും പുകപ്പുരകളും സബ്‌സിഡി നിരക്കിൽ ഉടൻ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യോഗത്തിൽ ചിറക്കടവ് മാതൃകാ ആർ.പി.എസ്. സെക്രട്ടറി ഷാജിമോൻ ജോസ് അധ്യക്ഷത വഹിച്ചു.
റബർ ബോർഡ് പ്രൊഡക്ഷൻ കമ്മീഷണർ ഡോ. ടി. സിജു മുഖ്യപ്രഭാഷണം നടത്തി.ടോണി മൈക്കിൾ, വി.എൻ. കൃഷ്ണപിള്ള, കെ.എസ്. ജോസഫ്, തോമസ് സേവ്യർ, പി.എൻ. റെജിമോൻ എന്നിവർ പ്രസംഗിച്ചു. റീജണൽ ഡെവലപ്‌മെന്റ് ഓഫീസർ സാലിക്കുട്ടി തോമസ് സ്വാഗതം പറഞ്ഞു.


